ബറാക്ക് ഹുസൈൻ ഒബാമയുടെ ജന്മദിനം

Share it:

ബറാക്ക് ഹുസൈൻ ഒബാമ  അമേരിക്കൻ ഐക്യനാടുകളുടെ നാല്പ്പതിനാലാമത് പ്രസിഡന്റായിരുന്നു. തുടർച്ചയായി രണ്ടു തവണ അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റായിട്ടുണ്ട് . പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപേ ഇല്ലിനോയി സംസ്ഥാനത്തുനിന്നുള്ള അമേരിക്കൻ സെനറ്റ് അംഗമായിരുന്നു. യു.എസ്. സെനറ്റിന്റെ ചരിത്രരേഖകൾ പ്രകാരം ആഫ്രിക്കൻ - അമേരിക്കൻ വിഭാഗത്തിൽ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. 2009 ജനുവരി 20 നു സ്ഥാനമേറ്റതോടെ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായിത്തീർന്നു ഒബാമ. 2009 ജനുവരി 20-നാണ്‌ ഒബാമ അമേരിക്കൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു. 2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഒബാമയ്ക്കാണ് ലഭിച്ചത്. 2012 നവംബർ 6ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 13 ദിവസം മുന്നേ തന്നെ ഒബാമ തന്റെ വോട്ടു രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് അധികാരത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നേ തന്നെ വോട്ട് ചെയ്യുന്നത്.

Share it:

Post A Comment:

0 comments: