ഇന്ന് JUNE 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം.
ലോക രാജ്യങ്ങളിൽ രഹസ്യമായും പരസ്യമായും നിരവധി കുട്ടികൾ തൊഴിലെടുക്കുന്നുണ്ട്. പൂക്കൾക്കും പൂമ്പാറ്റകൾക്കുമൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ഭാരം ചുമക്കേണ്ടി വന്ന എത്രയോ ബാല്യങ്ങളുണ്ട്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ തടസ്സപ്പെടുത്തുന്നതും വിദ്യാഭ്യാസം, വിനോദം, വിശ്രമം, സന്തോഷപ്രദമായ കുടുംബാന്തരീക്ഷത്തിൽ വളരാനുള്ള അവസരം തുടങ്ങിയ ബാലാവകാശങ്ങൾ പൂർണമായി ലംഘിക്കുന്നതുമായ സാമൂഹികവിപത്താണ് ബാലവേല.
കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ ക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിന് ലക്ഷ്യമിട്ടാണ് 2002 മുതൽ അന്താരാഷ്ട്ര തൊഴിൽസംഘടന(ILO) ജൂൺ 12, ലോക ബാലവേലവിരുദ്ധദിനമായി ആചരിക്കുന്നത്.
ബാലവേല വിരുദ്ധ ദിനത്തിന്റെ മുഖവാക്യംങ്ങൾ
2023 :- Social Justice for All. End Child Labour!
ബാലവേല വിരുദ്ധദിന പോസ്റ്ററുകൾ
1.കുട്ടികൾ പണിയെടുക്കേണ്ടവരല്ല, സ്വപ്നങ്ങൾ പണിയേണ്ടവരാണ്.
2.ബലി കൊടുക്കരുത് ബാല്യം.
3.വേല കൊടുത്തു തളർത്തേണ്ടതല്ല, അറിവ് കൊടുത്തു വളർത്തേണ്ടതാണ് ബാല്യം
4.കുട്ടിക്കാലം ആഘോഷമാക്കാനുള്ളതാണ്,ജോലി ചെയ്തു തളരാനുള്ളതല്ല.
5.അറിവിന്റെ തിരി തെളിയേണ്ട പ്രായത്തിൽ വിശപ്പിന്റെ തീയണയ്ക്കാൻ വിയർക്കുന്ന ബാല്യങ്ങൾ.

Post A Comment:
0 comments: