മലയാളത്തിലെ മെലഡികളുടെ രാജ്ഞിയായിരുന്നു ശാന്ത പി നായര്‍. മലയാള ഗാനശാഖയുടെ ആരംഭ കാലത്തിലെ ഗൃഹാതുര ശബ്ദമായിരുന്നു അവർ. നാല് ദശകങ്ങള്‍ക്ക് മുമ്പ് സിനിമപാട്ടുകളോട് വിട പറഞ്ഞ ശാന്ത പി നായരുടെ ശബ്ദം ഇപ്പോഴും സംഗീത പ്രേമികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. “ഉണരൂ ഉണ്ണുകുട്ടാ..”( നീല കുയില്‍ )., “പൂവേ നല്ല പൂവേ...” (പാലാട്ടു കോമന്‍ ), “നാഴിയുരി പാലു കൊണ്ട്..” (രാരിച്ചന്‍ എന്ന പൗരന്‍ ) തുടങ്ങിയ ഗാനങ്ങള്‍ അരനൂറ്റാണ്ട് മുമ്പത്തെ യുവതലമുറയുടെ മനസില്‍ ഇപ്പോഴും ഉണ്ടാകും.
കലാരംഗത്തേക്ക് സ്ത്രീകള്‍ വരുന്നത് വഴിതെറ്റലായി കുരുതിയിരുന്ന കാലത്താണ് തൃശൂരിലെ പ്രശസ്‌തമായ അമ്പാടി കുടുംബത്തിലെ വാസുദേവ പൊതുവാളിന്റേയും ലക്ഷ്‌മിയുടേയും അഞ്ചു മക്കളില്‍ ഒരുവളായ ശാന്ത സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. എട്ടാം വയസുമുതല്‍ കര്‍ണ്ണാടിക് സംഗീതം പഠിച്ച ശാന്തയുടെ ഗുരുക്കന്മാര്‍ ചേര്‍ത്തല ഗോപാലനും രാമാനന്ദ കൃഷ്‌ണനും ആയിരുന്നു. പത്താം വയസുമുതല്‍ തന്നെ കീര്‍ത്തനങ്ങള്‍ പാടിതുടങ്ങി. ചെന്നൈയിലെ വിദ്യാഭ്യാസത്തിന് ശേഷം ആകാശവാണി കോഴിക്കോട് നിലയത്തില്‍ അനൗണ്‍സറായി ശാന്ത പി നായര്‍ ജോലി ചെയ്തിട്ടുണ്ട്. ഗായികയായി അറിയപ്പെടുന്ന അവർ സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.

Post A Comment:
0 comments: