കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി (ജീവിതകാലം: 1782 ഒക്ടോബർ 12 - 1856 ജൂലൈ 29). സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. തിരുവിതാംകൂറിലെ ആറ് ഭരണാധികാരികളെ സേവിക്കാൻ അദ്ദേഹത്തിനു സാധിച്ചു. കരുണ ചെയ്‌വാനെന്തു താമസം എന്ന പ്രസിദ്ധ കൃതി അദ്ദേഹം രചിച്ചതാണ്.
“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ. നാരായണീയം ആദ്യമായി അച്ചടിച്ചതും അദ്ദേഹം തന്നെയാണ്. അദ്ദേഹം എഴുപത്തിനാലു വയസ്സുവരെ ജീവിച്ചിരുന്നു.ഏതു രസവും സാഹിത്യവുമായി സംഗമിപ്പിച്ച് സംഗീതത്തിന്റെ മാധുര്യം പകരാൻ ഇരയിമ്മൻ തമ്പിയ്ക്കുള്ള പ്രത്യേക കഴിവു അദ്ദേഹത്തിന്റെ ഏതു രചനയിലും കാണാം.

Post A Comment:
0 comments: