ഈശ്വര ചന്ദ്ര ബന്ദോപാധ്യായയുടെ ഓർമ്മദിനം

Share it:

ഇന്ത്യൻ ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമാണ് വിദ്യാസാഗർ എന്ന ബഹുമതി നേടിയ‌ ഈശ്വര ചന്ദ്ര ബന്ദോപാധ്യായ(26 September 1820 – 29 July 1891).തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ,എഴുത്തുക്കാരൻ,വിവർത്തകൻ,പ്രിന്റർ, പ്രസാധകൻ,വ്യവസായി,നവോത്ഥാന പ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്‌.ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്തു.
        1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ചേർന്ന് ആദ്യമായി ബംഗാളി അക്ഷരമാലക്ക് മരഅച്ചുകൾ ( wooden typeset) ഉണ്ടാക്കി. ഇവയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് വിദ്യാസാഗറാണ്‌.. സംസ്കൃത ഭാഷയിലും ദാർശനികശാസ്ത്രത്തിലും ഉണ്ടായിരുന്ന വ്യുത്പത്തി കാരണം അദ്ദേഹം കൽക്കട്ടയിലെ സംസ്കൃത കോളേജിൽ നിന്ന് വിദ്യാസാഗർ എന്ന ബഹുമതിക്ക് അർഹനായി. പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ അനിൽ കുമാർ ഗെയ്ൻ അദ്ദേഹത്തിന്റെ ബഹുമാനാർഥം വിദ്യാസാഗർ സർവകലാശാല സ്ഥാപിച്ചു. കൊൽക്കത്തയിൽ ഹുഗ്ലീനദിക്കു കുറുകെയുള്ള രണ്ടാമത്തെ പാലം വിദ്യാസാഗർ സേതു എന്ന പേരിൽ അറിയപ്പെടുന്നു.

Share it:

Post A Comment:

0 comments: