മലനാട് മഴനാടാണ്. മഴയും വെള്ളപ്പൊക്കവും ചൊരിയുന്ന ദുരന്തങ്ങള്‍ക്കപ്പുറത്ത് മഴ മലയാളിക്ക് എല്ലാമാണ്. മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്.
അതെ മഴയ്ക്ക് മുഖങ്ങള്‍ പലതാണ്. ചന്നം ചിന്നം പെയ്ത് തുടങ്ങി പിന്നെ എല്ലാം നനപ്പിച്ച് ഭൂമിയെ കുളിര്‍പ്പിച്ച് പച്ച പുതപ്പിച്ച് തണുപ്പിച്ച് സുഖിപ്പിച്ച് ......
പിന്നെ പഞ്ഞക്കര്‍ക്കിടകത്തിന്റെ വറുതിയുടെ മുഖം. ഒന്നുമില്ലായ്മയുടെയും ദുരിതത്തിന്റെയും മുഖം. എല്ലാം തകര്‍ത്ത് കടപുഴക്കിക്കൊണ്ടു പോകുന്ന കുടിലതയുടെ മുഖം ...
മഴക്കാലത്തിന്റെ ഇല്ലായ്മകളിലേക്ക് വല്ലായ്മകളിലേക്ക് സന്തോഷങ്ങളിലേക്ക്............ .
കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ഏകദേശം നൂറ്-നൂറ്റിരുപത് ദിവസത്തോളം മഴ ലഭിക്കാറുണ്ട്. ഇതില്‍ മലനിരകളില്‍ കാറ്റിനഭിമുഖമായി സ്ഥലത്ത് കൂടുതല്‍ മഴ ലഭിക്കുമ്പോള്‍, മറുവശത്ത് മഴ കുറവായിരിയ്ക്കും. മൊത്തത്തില്‍ ഒരു വര്‍ഷം 2615 മില്ലീമീറ്റര്‍ ആണ് കേരളത്തിലെ ശരാശരി മഴ. ഇതില്‍ത്തന്നെ തെക്ക് പാറശാലയില്‍ 1400 മില്ലീമീറ്ററും വടക്ക് കാസര്‍കോട്ട് 400 മില്ലീമീറ്ററും മഴ ലഭിക്കുന്നുണ്ട്.
തെക്കു പടിഞ്ഞാറന്‍ കാലവര്ഷക്കാറ്റില്നിന്ന് 69 ശതമാനം മഴയും വടക്കു കിഴക്കന്‍ കാലവര്‍ഷക്കാറ്റില്‍ നിന്ന് 20 ശതമാനം മഴയുമാണ് കേരളത്തില്‍ ലഭിയ്ക്കുന്നത്. വയനാട് ജില്ലയില്‍ കല്പറ്റ, വൈത്തിരിക്കടുത്ത് ലക്കിടി എന്നീ സ്ഥലങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. വര്‍ഷത്തില്‍ 5200 മില്ലിമീറ്റര്‍....

Post A Comment:
0 comments: