ഒരു അമേരിക്കൻ വൈമാനികയും എഴുത്തുകാരിയുമായിരുന്നു അമീലിയ മേരി എയർഹാർട്ട് (ജൂലൈ 24, 1897 - ജൂലൈ 2, 1937). തനിച്ച് അറ്റ്ലാന്റിക് സമുദ്രം കടന്ന ആദ്യ വനിതാ പൈലറ്റ് അമീലിയയാണ് . ഈ നേട്ടത്തെ തുടർന്ന് ഇവർക്ക് യു.എസ്. ഡിസ്റ്റിങ്ഗ്വിഷ്ഡ് ഫ്ലൈയിങ്ങ് ക്രോസ് എന്ന ബഹുമതി ലഭിച്ചു. ഏവിയേഷൻ മേഖലയിൽ ഒട്ടനവധി റെക്കോർഡുകൾ സ്ഥാപിച്ചു. തന്റെ വൈമാനിക അനുഭവങ്ങളെ കുറിച്ച് അമീലിയ രചിച്ച പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളായി. ദി നയന്റി-നയൻസ് എന്ന വനിതാ പൈലറ്റുമാരുടെ സംഘടന രൂപീകരിക്കുന്നതിൽ പ്രമുഖപങ്ക് വഹിച്ചു. നാഷണൽ വിമൻസ് പാർട്ടിയിൽ അംഗമായിരുന്ന അമീലിയ, വനിതകൾക്ക് തുല്യാവകാശം ഉറപ്പ്നൽകുന്ന ഈക്വൽ റൈറ്റ്സ് അമെൻഡ് മെന്റ് എന്ന ഭരണഘടനാഭേദഗതിയുടെ ആദ്യവക്താക്കളിലൊരാളായിരുന്നു.
1937-ൽ ഭൂമിയെ പ്രദക്ഷിണം ചെയ്യുക എന്ന ദൗത്യവുമായി ഇലക്ട്ര 10-ഇ വിമാനത്തിൽ യാത്രതിരിച്ച അമീലിയ പസഫിക് മഹാസമുദ്രത്തിൽ ഹൗലാന്റ് ദ്വീപിനു സമീപം അപ്രത്യക്ഷയായി. ഇവരുടെ ജീവിതം ആസ്പദമാക്കി 2009-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അമീലിയ.

Post A Comment:
0 comments: