അലക്സാണ്ടർ ഡ്യൂമാസ് ജന്മദിനം

Share it:

പ്രശസ്തനായ ഫ്രഞ്ച് നാടക കൃത്തും നോവലിസ്റ്റും ആയിരുന്നു അലക്സാണ്ടർ ഡ്യൂമാസ് (Alexandre Dumas). 'ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ' എന്ന പ്രശസ്ത കൃതിയുടെ കർത്താവാണ് അദ്ദേഹം.
     ഫ്രഞ്ച് രാജാവായ ഡ്യൂക്ക് ഫിലിപ്പിന് കീഴിൽ ജോലി നേടിയ അലക്സാണ്ടർ ഡ്യൂമാസ് നാടകത്തിലൂടെയാണ് സാഹിത്യ ജീവിതം ആരംഭിക്കുന്നത്.1822-ൽ എഴുതിയ 'ഐവാനോ' ആയിരുന്നു ആദ്യ നാടകം. നാടക വേദിക്കു വേണ്ടി നിരവധി നാടകങ്ങൾ അദ്ദേഹം എഴുതി.മിക്കവയും വിജയം വരിക്കുകയും ചെയ്തു.ദി ടവർ ഓഫ് നെസ്ലെ ആണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ്‌ ആയി കരുതപ്പെടുന്നത്. നാടകത്തിന് പുറമേ നോവലും ചെറുകഥയും അദ്ദേഹം എഴുതിയിരുന്നു.1843 ആയപ്പോഴേക്കും 15 നാടകങ്ങൾ എഴുതികഴിഞ്ഞിരുന്നു. പക്ഷേ ചരിത്ര നോവലുകൾ ആണ് അദ്ദേഹത്തെ പ്രശസ്തനും സമ്പന്നനും ആക്കിയത്. 1844-ൽ ആണ് പ്രശസ്തമായ ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ പുറത്തിറങ്ങിയത്.

Share it:

July

Post A Comment:

0 comments: