അബു ഏബ്രഹാമിന്റെ ജന്മദിനം

Share it:

ഇന്ത്യയിലെ ഒരു മികച്ച പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായിരുന്നു അബു എന്ന തൂലിക നാമത്തിലറിയപ്പെടുന്ന അബു ഏബ്രഹാം അഥവ അട്ടുപുറത്ത് മാത്യു ഏബ്രഹാം. (ജൂൺ 11, 1924 – ഡിസംബർ 1, 2002).തന്റെ 40 വർഷത്തെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ അബു, ദേശീയ, അന്താരാഷ്ട്ര പത്രങ്ങൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതിൽ ചിലത് ദ ബോംബേ ക്രോണിക്കിൾ, ശങ്കേർസ് വീക്കിലി, ബ്ലിറ്റ്സ് , ട്രിബ്യൂൺ, ദി ഒബ്സർവർ (1956-66), ദി ഗാർഡിയൻ (1966-69),  ഇന്ത്യൻ എക്സ്പ്രസ്സ് (1969-81) എന്നിവയാണ്.
      തനതായ രചനാശൈലിയും, കുറച്ച് വരകൾ കൊണ്ട് ഏത് പ്രശ്നത്തെയും നർമത്തിലൂടെ അവതരിപ്പിക്കാനുള്ള കൗശലവും വശമുള്ള ഇരുത്തം വന്ന ഒരു കാർട്ടൂണിസ്റ്റായി അന്താരാഷ്ട്രരംഗത്ത് പ്രശസ്തി ആർജ്ജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ആവിഷ്കാരസ്വാതന്ത്ര്യം ഒരു പത്രപ്രവർത്തകന്റെ പ്രാണവായുവാണെന്ന് വിശ്വസിച്ചിരുന്ന ഈ സോഷ്യലിസ്റ്റ് ചിന്തകന്റെ , അബു ഓൺ ബംഗ്ളാദേശ്, ഗെയിംസ് ഒഫ് എമർജൻസി, അറൈവൽസ് ആന്റ് ഡിപ്പാർച്ചേർസ് എന്നീ കൃതികളിൽ ഇദ്ദേഹത്തിന്റെ ജീവിതദർശനം തുടിച്ച് നിൽക്കുന്നു. എല്ലാത്തരം സ്വേച്ഛാധിപത്യത്തിന്റെയും കടുത്ത എതിരാളിയായിരുന്നു അബു. രാഷ്ട്രീയത്തിലെ അഴിമതിക്കെതിരെ ഉള്ള പോരാട്ടം അബുവിന്റെ കാർട്ടുണുകളുടെ പ്രത്യേകതയായിരുന്നു. വലിയ വിഷയങ്ങൾ പോലും സാധാരണക്കാ‍രന് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ കാർട്ടൂണുകൾ.

Share it:

Birthday

June

Post A Comment:

0 comments: