ലെവ് വിഗോട്സ്കിയുടെ ഓർമ്മദിനം

Share it:

കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവുമേറെ സ്വാധീനിച്ച മനഃശാസ്ത്രജ്ഞനാണ് ലെവ് സെമിയോണോവിച്ച് വിഗോട്സ്കി. എന്നാൽ അദ്ദേഹത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർക്കുപോലും അറിയൂ എന്ന ദുസ്ഥിതിയുണ്ട്. പാശ്ചാത്യലോകത്തും ഏതാണ്ട് ഇതുതന്നെയാണ് അവസ്ഥ. ഇതിനു പ്രധാനകാരണം അദ്ദേഹത്തിന്റെ കൃതികൾ മാതൃരാജ്യമായ റഷ്യയിൽ നിരോധിക്കപ്പെട്ടതാണ്. ഈ നിരോധനം 1936 മുതൽ 1956 വരെ നീണ്ടുനിന്നിരുന്നു. നിരോധനം നീങ്ങിയ ശേഷമാണ് അദ്ദേഹത്തിൻ്റെ കൃതികൾ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെടാൻ തുടങ്ങിയത്. 1962 ലാണ് ആദ്യമായി ഒരു കൃതി ഇംഗ്ളീഷിൽ വന്നത്. വിപുലമായ സമാഹാരങ്ങൾ 1980 കളിലും 90 കളിലുമാണ് പുറംലോകത്തെത്തിയത്. 2008 ലാണ് വിഗോട്സ്കിയെ സമൂലം പരിചയപ്പെടുത്തുന്ന ഒരു പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.


ആദ്യകാലത്ത് ഇവാൻ പാവ് ലോവിന്റെ ആരാധകനായിരുന്ന വിഗോട്സ്കി പിന്നീട് സ്വന്തം വഴി കണ്ടെത്തി. വ്യവഹാരവാദത്തിനും ജ്ഞാനനിർമ്മിതിവാദത്തിനും പകരം സാമൂഹ്യജ്ഞാനനിർമ്മിതിവാദത്തിൽ അധിഷ്ഠിതമായ ഒരു മനഃശാസ്ത്രപദ്ധതിക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. മനുഷ്യന്റെ വികാസത്തിൽ സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങൾ വഹിക്കുന്ന പങ്കിനെ കുറിച്ചാണ് തന്റെ ഹ്രസ്വജീവിതത്തിനിടയിൽ വിഗോട്സ്കി ആഴത്തിൽ പഠനം നടത്തിയത്.ചിന്തയും ഭാഷയും ' (1962), ' മനസ്സ് സമൂഹത്തിൽ ' (1978), ' സമാഹൃത കൃതികൾ ' (1983-87) എന്നിവയാണ് പ്രധാനകൃതികൾ.
വികസനത്തിന്റെ സമീപസ്ഥ മണ്ഡലം, സാംസ്കാരിക ഉപകരണങ്ങൾ, കൈത്താങ്ങ് എന്നിങ്ങനെ പുതിയ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ഉപയോഗിച്ചു വരുന്ന അനവധി ആശയങ്ങൾ വിഗോട്സ്കിയുടെ സ്വാധീനഫലമാണ്.
Share it:

June

Remembering Day

Post A Comment:

0 comments: