ലോക നഗര ദിനം

Share it:

ഒക്ടോബർ 31 ന് ഐക്യരാഷ്ട്ര പൊതുസഭ ഒരു പ്രമേയത്തിലൂടെ ലോക നഗര ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. ആഗോള  നഗരവൽക്കരണത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ താൽപര്യത്തെ പ്രോത്സാഹിപ്പിക്കുക, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വളർത്തുക, നഗരവൽക്കരണത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുക, അവസരങ്ങൾ നേരിടുക, ലോകമെമ്പാടുമുള്ള സുസ്ഥിര നഗരവികസനത്തിന് സംഭാവന നൽകുക എന്നിവയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. നഗരം എന്നത് പരിഷ്കൃത സമൂഹത്തിന്റെ ഏറ്റവും മികച്ച ആവാസ വ്യവസ്ഥയായി മാറണം... പരിസ്ഥിതി സൗഹൃദമായ നഗര സംവിധാനങ്ങൾ പടുത്തുയർത്താൻ ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

Share it:

October

Post A Comment:

0 comments: