അരവിന്ദ് അഡിഗയുടെ ജന്മദിനം

Share it:

ബുക്കർ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് അരവിന്ദ് അഡിഗ (ജനനം: ഒക്ടോബർ 23, 1974). ഇദ്ദേഹത്തിന്റെ ആദ്യനോവലായ ദി വൈറ്റ് ടൈഗർ 2008-ലെ മാൻ ബുക്കർ പുരസ്കാരത്തിന് അർഹമായി.1974-ൽ ഡോ. കെ. മാധവ അടിഗയുടെയും ഉഷ അടിഗയുടെയും മകനായി തമിഴ്നാട്ടിലെ ചെന്നൈയിലാണ് അരവിന്ദ് അഡിഗ ജനിച്ചത്.സാമ്പത്തിക പത്രപ്രവർത്തകനായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫൈനാൻഷ്യൽ ടൈംസ്, ദി ഇൻഡിപെൻഡൻറ്, ദി സൺഡേ ടൈംസ്, മണി, വോൾസ്ട്രീറ്റ് ജേർണൽ എന്നിവയിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ ആദ്യം വെളിച്ചം കണ്ടുതുടങ്ങി.
       ദി വൈറ്റ് ടൈഗറിന് 2008-ലെ ബുക്കർ സമ്മാനം ലഭിച്ചതോടെ ആദ്യ നോവലിന് ഈ പുരസ്കാരം ലഭിക്കുന്ന നാലാമത്തെ വ്യക്തിയായി അരവിന്ദ് അഡിഗ. കെറി ഹുൾമ് (1985), അരുന്ധതി റോയ് (1997), ഡി.ബി.സി. പിയറി (2003) എന്നിവരാണ് തങ്ങളുടെ ആദ്യ നോവലിന് സമ്മാനം ലഭിച്ച മറ്റുള്ളവർ‍.

ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് അഡിഗ. വി.എസ്. നൈപാൾ (1971), സൽമാൻ റുഷ്ദി (1981), അരുന്ധതി റോയ് (1997), കിരൺ ദേശായി (2006) എന്നിവരാണ് ഇതിനുമുമ്പ് ബുക്കർ പുരസ്കാരം നേടിയ ഇന്ത്യക്കാർ. ഇതിനുപുറമെ ഇന്ത്യയിൽ നിന്ന് പ്രചോദനം ലഭിച്ച് രചിക്കപ്പെടുകയും പിന്നീട് ബുക്കർ സമ്മാനത്തിനർഹമാകുകയും ചെയ്ത ഒമ്പതാമത്തെ നോവലാണ് ദി വൈറ്റ് ടൈഗർ.

Share it:

October

Post A Comment:

0 comments: