ലോക പോളിയോ ദിനം

Share it:

ഇന്ന് ലോക പോളിയോ ദിനം. പോളിയോ തുള്ളി മരുന്ന് ഓരോ കുഞ്ഞിന്റെയും അവകാശമാണ്. വൈകല്യമില്ലാത്ത പുതുതലമുറയ്ക്ക് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനമാണ് ഓരോ പോളിയോ ദിനവും. ഒരു ജീവ കോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുല്പാദനം നടത്താനോ കഴിയാത്ത ജീവകണങ്ങളാണ് വൈറസുകൾ . സാധാരണ സൂക്ഷ്മദർശിനിയിൽ കൂടി ഇവയെ കാണാൻ സാധിക്കില്ല..പോളിയോ വൈറസ് ബാധ മൂലം ഉണ്ടാകുന്ന രോഗമാണ് പോളിയോ മെലിറ്റസ്. രോഗബാധിതനായ വ്യക്തിയുടെ വിസർജ്യത്തിലൂടെ വൈറസ് പുറത്തെത്തി , ആ വിസർജ്യവുമായി  സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം എന്നിവ മറ്റൊരു വ്യക്തി കഴിക്കാൻ ഇടവരുമ്പോഴാണ് രോഗം പടരുന്നത്.
     ഒരു നിശ്ചിത രോഗത്തിനെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്ന് പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുവിനെ തന്നെ ഉപയോഗിക്കുക എന്നത് തന്നെയാണ് വാക്സിനേഷന്റെ തത്വം. ജീവനുള്ളതും ഇല്ലാത്തതുമായ രോഗാണുക്കളെ വാക്സിനുകളായി ഉപയോഗിക്കുന്നു.
      1952 ൽ ജോനസ് സാൽകാണ് പ്രതിരോധ വാക്സിൻ കണ്ടു പിടിച്ചത്. അത് കുത്തി വെക്കാനുള്ള പ്രതിരോധ മരുന്നായിരുന്നു. അൽബർട്ട് സബിൻ ഓറൽ വാക്സിൻ കണ്ടുപിടിച്ചു. ഇന്ത്യ പോളിയോ മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും നാം ജാഗ്രത ഉള്ളവരായി ഇരിക്കണം. ഇന്നിന്റെ ഓർമയില്ലാ ബാല്യങ്ങളെ നാളെയുടെ ചുറുചുറുക്കുള്ള പൗരന്മാരായി വാർത്തെടുക്കാൻ പോളിയോ ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ട് പ്രവർത്തിക്കാം.


Share it:

October

Post A Comment:

0 comments: