ലോക സംഗീത ദിനം - June 21

Share it:

 

ജൂൺ ഇരുപത്തിയൊന്ന് .ലോക സംഗീത ദിനം.

മഴയുടെ നേര്‍മ്മ പോലെ സംഗീതത്തിന്‍റെ സാഗരം ലോകമെങ്ങും പടരുമ്പോള്‍ ആ ലോകത്തില്‍ ജീവിക്കുകയും നീന്തിത്തുടിക്കുകയും ചെയ്ത പ്രതിഭകള്‍ക്കുള്ള പ്രണാമമായി ഈ ദിനം മാറുന്നു.സംഗീതത്തിന്‍റെ പാലാഴി തീര്‍ക്കുന്നവരെ ലോകം ആദരിക്കുന്ന ഈ ദിനം സ്നേഹത്തിന്‍റെ ശുദ്ധി വിളംബരം കൂടിയാണ്.

സംഗീതം ഈശ്വരന്‍റെ വരദാനമാണ്. അത് ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു. മനസിനു ശാന്തി നല്‍കാന്‍, ആത്മാവിനെ തൊട്ടുണര്‍ത്താന്‍, പ്രണയം വിടര്‍ത്താന്‍, ദുഃഖമകറ്റാന്‍, സംഗീതത്തിന്‍റെ സപ്തസ്വരവിശുദ്ധിക്ക് കഴിയും.


സംഗീതം ആഗോള ഭാഷയാണ്. എവിടെ സംഭാഷണം പരാജയപ്പെടുന്നുവോ അവിടെ സംഗീതം ആരംഭിക്കുന്നു.വികാരങ്ങളുടെ സ്വതസിദ്ധമായ മാധ്യമമാണത്. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു.

വേദനകളെ സംഗീതത്തിന്‍റെ മാസ്മരലഹരി കൊണ്ട് സാന്ത്വനിപ്പിച്ച പൂര്‍വ്വികരായ എല്ലാ സംഗീതജ്ഞര്‍ക്കും പ്രണാമം. സപ്തസ്വരവിസ്താരത്താല്‍ സംഗീതത്തിന്‍റെ ആത്മാവ് കണ്ടറിഞ്ഞ എല്ലാ സംഗീത പ്രണയികള്‍ക്കും ഈ ദിനത്തില്‍ സ്നേഹത്തിന്‍റെ ഒരിതള്‍പ്പൂവ്.

Share it:

June

Post A Comment:

0 comments: