പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്ന പവനന് എന്ന പി.വി നാരായണന് നായരുടെ ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 22.മികച്ച പ്രഭാഷകന്‍ കൂടിയായ പവനന് ഒരു കാലത്ത് കേരളത്തിന്റെ സാംസ്കാരിക ഭൂമികയിലെ സജീവ സാന്നിദ്ധ്യമായിരുന്നു.1925 ഒക്ടോബര്‍ 26-ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂര് കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തന്‍വീട്ടില്‍ ദേവകിയുടെയും മകനായി ജനിച്ചു.കവി പി. ഭാസ്കരനാണ് പി.വി. നാരായണന് നായര്‍ എന്ന പേര് പവനന് എന്നാക്കി മാറ്റിയത്. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദ ശിവയോഗിയും വി.ടി ഭട്ടതിരിപ്പാടും അയ്യങ്കാളിയുമൊക്കെ തെളിച്ച വെളിച്ചത്തിന്റെ മഹത്വം പവനന് തിരിച്ചറിഞ്ഞിരുന്നു.വായനയുടേയും എഴുത്തിന്റേയും സംഘാടനത്തിന്റേയും പുതിയ കാഴ്ചകളിലേയ്ക്ക് പവനന് മുന്നേറി.സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധത്തില്‍ ഏതു വിഷയവും യുക്തിപൂര്‍വം ലളിതമായി നല്ല മലയാളത്തില്‍ അവതരിപ്പിക്കാൻ കഴിയുന്ന ഒരു മികച്ച പത്രപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം.പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്മാര്, പരിചയം, യുക്തിവിചാരം, മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും, പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, പുത്തേയന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, വി.ടി ഭട്ടതിരിപ്പാട് സ്മാരക അവാര്‍ഡ്, മഹാകവി ജി. സ്മാരക അവാര്‍ഡ്, കുറ്റിപ്പുഴ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2006 ജൂണ്‍ 22-ന് അദ്ദേഹം അന്തരിച്ചു.
Navigation

Post A Comment:
0 comments: