ജി. ശങ്കരപ്പിള്ള

Share it:
മലയാള നാടകകൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടകക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ കൂടിയായിരുന്നു ജി.ശങ്കരപ്പിള്ള .തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ നാലുതട്ടുവിളവിൽ ഒറ്റവീട്ടിൽ വി. ഗോപാലപിള്ളയുടേയും മുട്ടയ്ക്കാല് കമലാക്ഷിയമ്മയുടേയും മകനായി 1930 ജൂൺ 22-ന് ജനിച്ചു. 1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ലെ പുതുവത്സരദിനത്തിൽ അദ്ദേഹം അന്തരിച്ചു. പ്രധാന കൃതികൾ .....സ്നേഹദൂതൻ (1956),വിവാഹം സ്വർഗത്തിൽ നടക്കുന്നു (1958),റയിൽപ്പാളങ്ങൾ, പൂജാമുറി (1966),ഭരതവാക്യം (1972),ബന്ദി (1977),മണൽത്തരികൾ (1978) എന്നിവയാണ്

Share it:

Post A Comment:

0 comments: