ഒറീസ്സയിലെ മുൻ മുഖ്യമന്ത്രിയും പ്രമുഖ സാഹിത്യകാരിയുമാണ് നന്ദിനി സത്പതി (ജനനം - കട്ടക്ക് : 9 ജൂൺ 1931 / മരണം - ഭുവനേശ്വർ: 4 ഓഗസ്റ്റ് 2006) ഒറീസ്സയുടെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ഇവർ 'ഒറീസ്സയിലെ ഉരുക്കു വനിത' എന്നാണ് അറിയപ്പെടുന്നത്. സ്വതന്ത്രഭാരതത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് ഇവർ.
ഒറിയ ഭാഷയിലെ അറിയപ്പെടുന്ന എഴുത്തുകാരിയായ നന്ദിനിയുടെ ഗ്രന്ഥങ്ങൾ മറ്റ് ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ഒറിയ സാഹിത്യത്തിനും ഭാഷയ്ക്കും നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 1998-ൽ ഇവർക്ക് സാഹിത്യഭാരതി സമ്മാൻ ലഭിച്ചു. തസ്ലീമാ നസ്റീന്റെ ലജ്ജ ഒറിയ ഭാഷയിലേക്ക് വിവർത്തനം ചെയ്തായിരുന്നു നന്ദിനിയുടെ അവസാന കാലത്തെ സാഹിത്യസംഭാവന. 2006 ഓഗസ്റ്റ് 4-ന് ഭുവനേശ്വറിൽ അന്തരിച്ചു.

Post A Comment:
0 comments: