പ്രഫുല്ല ചന്ദ്ര റായ്‌ ജന്മദിനം

Share it:

പണ്ഡിതൻ, രസതന്ത്രശാസ്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയാണ് പ്രഫുല്ല ചന്ദ്ര റായ്‌ (ഓഗസ്റ്റ് 2, 1861 - ജൂൺ 16, 1944). 1861 ഓഗസ്റ്റ് 2-ന് പഴയ ബംഗാളിലെ ഖുൽനാ ജില്ലയിൽ ജനിച്ചു. ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
       ഒരു മികച്ച അധ്യാപകൻ കൂടിയായിരുന്നു P C റായി.  പരീക്ഷണങ്ങളും അനുഭവകഥകളും കൊണ്ട് ആകർഷകമാക്കിയ റായി യുടെ ക്ലാസ് പ്രശസ്തമായിരുന്നു. റായി ഒരു വലിയ മനുഷ്യസ്നേഹി ആയിരുന്നു. ലളിതമായി ജീവിച്ച അദ്ദേഹത്തെ ആചാര്യ എന്നാണ് എല്ലാവരും വിളിച്ചത്. വരുമാനത്തിൽ വലിയ പങ്കും സാമൂഹ്യസേവനത്തിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും, പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തിന്, നീക്കി വച്ചു. രസതന്ത്ര ഗവേഷണങ്ങൾക്കുള്ള നാഗാർജ്ജുന പ്രൈസും ജീവശാസ്ത്ര ഗവേഷണത്തിനുള്ള ആശുതോഷ് മുഖർജി പ്രൈസും സ്ഥാപിച്ചത് പി.സി.റായി ആണ്.

Share it:

Post A Comment:

0 comments: