മൈക്കൽ ജാക്സൺ ഓർമ്മദിനം

Share it:

അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും, നർത്തകനും, അഭിനേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു മൈക്കൽ "ജോസഫ്" ജാക്സൺ എന്ന മൈക്കൽ "ജോ" ജാക്സൺ. 1958 ഓഗസ്റ്റ് 29 നായിരുന്നു അദ്ദേഹത്തിന്റെ ജനനം.  2009 ജൂൺ 25 ന് അദ്ദേഹം സംഗീതം മാത്രം ബാക്കിയാക്കി ലോകത്തോട് വിട പറയുകയായിരുന്നു. 

 "പോപ്പ് രാജാവ്" (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹം, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്. സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു .
   ജാക്സൺ കുടുംബത്തിൽ എട്ടാമനായി ജനിച്ച ഇദ്ദേഹം. സഹോദരങ്ങളോടൊപ്പം 1960-കളുടെ പകുതിയിൽ ദ ജാക്സൺ 5 എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിച്ചത്.1971 മുതൽ ഇദ്ദേഹം ഒറ്റക്ക് പാടുവാൻ തുടങ്ങി. 1970-കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി മാറി.

ഇദ്ദേഹത്തിന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി വർണ്ണ വിവേചനത്തിന്റെ അതിർ വരമ്പുകൾ തകർക്കാനും ശൈശവദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളർച്ചയ്ക്കും കാരണമായി.

ജാക്സന്റെ പാട്ടുകളുടെ, ഏകദേശം 100 കോടി പ്രതികൾ ലോകമാകെ വിറ്റഴിഞ്ഞിട്ടുണ്ട്  അദ്ദേഹം നൂറിലധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സംഗീതജ്ഞനാക്കി. 2014 മെയ് 21 ന് ജാക്സൺന്റെ പുതിയ ഗാനമായ ലവ് നെവർ ഫെൽട് സോ ഗുഡ് ബിൽബോഡ് ഹോട് 100 ചാർട്ടിൽ ഒമ്പതാം സ്ഥാനത്ത് എത്തി. ഇതോടെ അഞ്ചു വ്യത്യസ്ത പതിറ്റാണ്ടുകളിലായി ബിൽബോർഡ് ഹോട്ട് 100 ചാർട്ടിലെ ആദ്യ പത്തിൽ ഗാനമുളള ആദ്യ കലാകാരനായി ജാക്സൺ മാറി.
Share it:

June

Post A Comment:

0 comments: