ഇന്ന് ലോക യുവജന നൈപുണ്യ ദിനം. ലോകമെമ്പാടുമുള്ള യുവാക്കള്‍ തൊഴില്‍, ജോലി, സംരംഭകത്വം എന്നിവയ്ക്ക് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്ന ദിനമാണിത്. യുവാക്കളെ മികച്ച സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭയാണ് ഈ പ്രത്യേക ദിനാചരണം ആരംഭിച്ചത്.
ഐക്യരാഷ്ട്രസഭ 2014 ജൂലൈ 15നാണ് ലോക യുവജന നൈപുണ്യ ദിനമായി പ്രഖ്യാപിച്ചത്. ഇഞ്ചിയോണ്‍ ഡിക്ലറേഷന്‍: എഡ്യൂക്കേഷന്‍ 2030 എന്ന ലക്ഷ്യം നേടുന്നതിനായാണ് ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്. അതായത് ''സമഗ്രവും തുല്യവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും എല്ലാവര്‍ക്കും ആജീവനാന്ത പഠന അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക'' എന്നതാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
ലോക യുവജന നൈപുണ്യ ദിനം ലിംഗപരമായ അസമത്വം ഇല്ലാതാക്കുന്നതിനും ദുര്‍ബല വിഭാഗക്കാര്‍ക്കും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതാണ്. യുഎന്‍ നിര്‍ദ്ദേശം അനുസരിച്ച്, മാന്യമായ ജോലി, സംരംഭകത്വം എന്നിവയ്ക്ക് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കാന്‍ യുവാക്കളെയും മുതിര്‍ന്നവരെയും സഹായിക്കുന്നതിലൂടെ സമൂഹത്തിന്റെ സാമ്പത്തിക, സാമൂഹിക ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് ടിവിഇടിയുടെ ഉത്തരവാദിത്തമാണ്.
ഈ മാറ്റങ്ങളിലൂടെ സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഹരിത സമ്പദ് വ്യവസ്ഥയിലേക്കും പരിസ്ഥിതി സുസ്ഥിരതയിലേക്കും രാജ്യങ്ങള്‍ക്ക് നീങ്ങാന്‍ സാധിക്കും.

Post A Comment:
0 comments: