ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് ജസ്റ്റിസ്. അന്ന ചാണ്ടി .. ഒരു ജഡ്ജ് ആയി 1937 ലാണ് അന്ന ജില്ലാകോടതിയിൽ അധികാരമേറ്റത്.. ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി എന്നതിനു പുറമേ, ലോകത്തിലെ തന്നെ രണ്ടാമത്തെ വനിതാജഡ്ജിയും അന്നയാണെന്ന് കണക്കാക്കപ്പെടുന്നു. 1959 ൽ ഹൈക്കോടതിയിൽ അധികാരമേറ്റു.കേരളത്തിൽ നിയമബിരുദം നേടിയ ആദ്യ വനിത. മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ സ്ത്രീ. കേരളത്തിലെ ആദ്യകാല സ്ത്രീവാദി. അക്കാലത്തെ പേരെടുത്ത ക്രിമിനൽ വക്കീൽ. എന്നീ നിലകളിലും അവർ പ്രശസ്തയാണ് .
1905 മേയ് 4നു് തിരുവിതാംകൂർ സംസ്ഥാനത്തിൽ ജനിച്ചു. തിരുവിതാംകൂറിൽ ആദ്യമായി ബിരുദാനന്തരബിരുദം നേടിയ (1926) വനിതകളിൽ ഒരാളായിരുന്നു അന്ന ചാണ്ടി. 1927ൽ നിയമപഠനം തുടങ്ങിയ അന്ന ബി.എൽ. ബിരുദം നേടിയ ആദ്യ മലയാളി വനിതയുമായിരുന്നു. 1929ൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുവാൻ ബാറിൽ സന്നതെടുത്തു.
തിരുവിതാംകൂർ സർക്കാരിന്റെ നാമനിർദ്ദേശം ചെയ്യപ്പെട്ട നിയമോപദേശസഭയായ ശ്രീമൂലം പ്രജാസഭയ്ക്കകത്തും പുറത്തും അവർ 1934 മുതൽ 1936 വരെയുള്ള രണ്ടുവർഷം സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി. ഇക്കാലത്ത് ശ്രീമതി എന്ന പേരിൽ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഒരു പ്രസിദ്ധീകരണവും അവർ പുറത്തിറക്കിയിരുന്നു.സ്ത്രീസ്വാതന്ത്ര്യത്തിന്റെ കേരളത്തിൽ നിന്നുള്ള ആദ്യവക്താവായി കണക്കാക്കാവുന്ന അന്ന ചാണ്ടി തിരുവിതാംകൂർ വിധാൻ പരിഷത്തിൽ അംഗമായിരുന്നിട്ടുണ്ടു്. ഉദ്യോഗത്തിൽ നിന്നും വിരമിച്ചതിനു ശേഷം അവർ ദേശീയ നിയമ കമ്മീഷനിൽ അംഗമായി ഭാരതത്തെ സേവിച്ചു.

Post A Comment:
0 comments: