ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ ഓർമ്മദിനം

Share it:

തിരുവിതാംകൂർ രാജവംശത്തിലെ അമ്പത്തിനാലാമത്തെ മഹാരാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്നു ശ്രീപത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ. ഇദ്ദേഹമാണ് 1949 -വരെ തിരുവിതാംകൂർ ഭരിച്ചത്. 1937 - ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്‍റെ വിളംബരം അനുസരിച്ചാണ് കേരള സര്‍വ്വകലാശാലയുടെ ആദ്യരൂപമായ തിരുവിതാംകൂർ സർവകലാശാല രൂപംകൊണ്ടത്. തിരുവിതാംകൂറിന്റെ ഇളയ മഹാറാണി സേതു പാർവ്വതി ബായിയുടെയും ശ്രീപൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാന്റെയും മൂത്ത മകനായിരുന്നു ഇദ്ദേഹം. (നവംബർ 7, 1912 – ജൂലൈ 20, 1991). മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായി, ശ്രീപത്മനാഭദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാർ ശ്രീപത്മനാഭദാസന്മാരാണ്. അവര്‍ കുലദൈവമായ ശ്രീപത്മനാഭനു വേണ്ടി രാജ്യഭാരം നടത്തുന്നു എന്നാണ് സങ്കല്പം. കവടിയാർ കൊട്ടാരമായിരുന്നു ശ്രീ ചിത്തിര തിരുനാളിന്റെ ഔദ്യോഗിക വസതി.


ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിഷ്കാരങ്ങളും ( ക്ഷേത്ര പ്രവേശന വിളംബരം ) സാമ്പത്തിക പുരോഗതിയും ഊർജ്ജസ്വലമായ ഭരണപ്രക്രിയയും അദ്ദേഹത്തിന്റെ ഭരണത്തിന്റെ സവിശേഷതകളായിരുന്നു. തിരുവിതാംകൂർ വ്യവസായവൽകരണത്തിന്റെ പിതാവ് എന്ന ഖ്യാതിയും ഇദ്ദേഹത്തിനു ലഭിച്ചു. പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ഇദ്ദേഹമാണ്.
Share it:

July

Post A Comment:

0 comments: