ഒരു മലയാള ചെറുകഥാകൃത്തായിരുന്നു മുണ്ടൂർ കൃഷ്ണൻകുട്ടി എന്നറിയപ്പെട്ടിരുന്ന അനുപുരത്ത് കൃഷ്ണൻകുട്ടി പിഷാരടി (1935 ജൂലൈ 17 - 2005 ജൂൺ 4). ചില ടി.വി.സീരിയുകളിലും അഭിനയിച്ചിട്ടുണ്ട്. ആശ്വാസത്തിന്റെ മന്ത്രച്ചരട് എന്ന കൃതിക്ക് 1997-ൽ കേരള സാഹിത്യ അക്കാദമി അവാർഡും , എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് 2002-ൽ ഓടക്കുഴൽ അവാർഡും ലഭിച്ചിട്ടുണ്ട്. 1996-ൽ നിലാപിശുക്കുള്ള രാത്രിയിൽ എന്ന കൃതിക്ക് ചെറുകാട് അവാർഡും ലഭിച്ചു
1935 ജൂലൈ 17-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ മണക്കുളങ്ങര ഗോവിന്ദപിഷാരടിയുടെയും അനുപുരത്ത് മാധവി പിഷാരസ്യാരുടെയും മകനായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഹൈസ്കൂൾ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന "സഖി" വാരികയുടെ പത്രാധിപരായിരുന്നു. 1957-ൽ മാതൃഭൂമി ആഴ്ച്ചപതിപ്പിൽ വന്ന "അമ്പലവാസികൾ" ആണ് പ്രസിദ്ധീകരിച്ച ആദ്യ കഥ.

Post A Comment:
0 comments: