ജോസഫ് മുണ്ടശ്ശേരിയുടെ ജന്മദിനം

Share it:

ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു . കേരളത്തിലെ പ്രശസ്തമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ് .അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ അദ്ധ്യാപകർക്ക് നിശ്ചിത സേവന കാലാവധി, മെച്ചമായ സേവന-വേതന വ്യവസ്ഥകൾ, തുടങ്ങിയവ വിഭാവനം ചെയ്തു. വിമോചന സമരത്തിനു കാരണമായ ഈ ബിൽ കേരളത്തിലെ പ്രധാന സർവ്വകലാശാലകളുടെ സ്ഥാപനത്തിനും വഴിതെളിച്ചു. 

ജോസഫ് മുണ്ടശ്ശേരിയും കേസരി എ. ബാലകൃഷ്ണപിള്ളയും എം.പി.പോളുമായിരുന്നു മലയാളത്തിലെ പ്രശസ്തമായ സാഹിത്യവിമർശകത്രയം. 1940 കളിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം അതിന്റെ സ്ഥാപനത്തിനും നിലനിൽപ്പിനും മുണ്ടശ്ശേരിയോട് കടപ്പെട്ടിരിക്കുന്നു. രൂപഭദ്രതയെക്കുറിച്ചുള്ള തന്റെ വിവാദ സിദ്ധാന്തമവതരിപ്പിച്ച് മുണ്ടശ്ശേരി മലയാള സാഹിത്യത്തിലും മലയാളത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത വ്യാഖ്യാനശാസ്ത്രത്തിലും ഒരു പുതിയ ചരിത്രം കുറിച്ചു. സഹിത്യവിമർശന രംഗത്ത് വിഗ്രഹഭഞ്ജ്കനയിരുന്ന മുണ്ടശ്ശേരിയുടെ ഗദ്യശൈലി ഓജസും പ്രസാദവും ഉള്ളതാണ്. പ്രഭാഷണപരതയായിരുന്നു ആ ശൈലിയുടെ പ്രധാന ദൗർബല്യം. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാഹിത്യ സ്രഷ്ടാവിന്റെ കല്പിത ലക്‌ഷ്യങ്ങൾ എപ്പോഴും അറിഞ്ഞുകൊണ്ടുള്ള തെറ്റുകളിൽ എത്തിച്ചേരും. മുണ്ടശ്ശേരിയുടെ മതമനുസരിച്ച് സാഹിത്യകാരനെ അവന്റെ കാലഘട്ടത്തിന്റെ വക്താവായി മാത്രമേ വിലയിരുത്താൻ കഴിയുകയുള്ളൂ.

1957 മുതൽ 1965 വരെ സമസ്തകേരള സാഹിത്യപരിഷത്തിന്റെ അദ്ധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപക അംഗവുമായിരുന്നു മുണ്ടശ്ശേരി. കേരള സംഗീത നാടക അക്കാദമി രൂപവത്കരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
Share it:

July

Post A Comment:

0 comments: