പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ (മാർച്ച് 28, 1919 – ജൂലൈ 16, 2009). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവർ അറിയപ്പെട്ടിരുന്നു. കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു.
തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് പട്ടമ്മാൾ ജനിച്ചത്. അലമേലു എന്നായിരുന്നു പേര്. 'പട്ടാ'എന്ന പേരാണ് അടുപ്പമുള്ളവർ വിളിച്ചിരുന്നത്. സംഗീതത്തിൽ കമ്പമുണ്ടായിരുന്ന പിതാവ് പട്ടമ്മാളിനെ കർണ്ണാടക സംഗീതം പഠിയ്ക്കുവാൻ പ്രേരിപ്പിച്ചു. അമ്മ കാന്തിമതി രാജമ്മാൾ ഒരു സംഗീത വിദുഷിയായിരുന്നെങ്കിലും പൊതുവേദികളിലോ,സുഹൃത്സദസ്സിലോ പോലും പാടിയിരുന്നില്ല. ഗുരുകുലസമ്പ്രദായത്തിൽ അദ്ധ്യയനം നടത്തിയിട്ടില്ലെങ്കിൽപോലും എല്ലാ കച്ചേരികളും ശ്രവിയ്ക്കുമായിരുന്ന പട്ടമ്മാൾ സഹോദരന്മാരായ .ഡി. കെ .രങ്കനാഥൻ ഡി. കെ നാഗരാജൻ ഡി. കെ. ജയരാമൻ എന്നിവരോടൊപ്പം പരിചയിച്ച് കൃതികളെക്കുറിച്ചും ,രാഗങ്ങളെക്കുറിച്ചും ചർച്ചചെയ്യുമായിരുന്നു.
പത്മ ഭൂഷൺ , പത്മ വിഭൂഷൺ പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Post A Comment:
0 comments: