ആന്റണ്‍ ചെക്കോവ് ഓർമ്മദിനം

Share it:

ലോക ചെറുകഥാസാഹിത്യത്തിലെ  കുലപതിയാണ് റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെക്കോവ്.  ശില്പഭദ്രതയും ലാളിത്യവും മനോഹാരിതയും ഒത്തുചേരുന്ന നിരവധി  കഥകളാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്. 
     ചെക്കോവ് മരിച്ചിട്ട്  വര്‍ഷങ്ങൾ പിന്നിട്ടിട്ടും ഒക്‌റ്റോവിയോ പാസ്, ദസ്തയേവ്‌സ്‌കിയെക്കുറിച്ച് പറഞ്ഞതുപോലെ, അദ്ദേഹം നമ്മുടെ സമകാലികനായി നിലനില്‍ക്കുന്നു.  അമോസ് ഓസിനെപ്പോലെ ഇന്നത്തെ പ്രസിദ്ധ എഴുത്തുകാര്‍ ചെക്കോവിനോടുള്ള അവരുടെ താല്‍പര്യം വീണ്ടും വീണ്ടും വെളിവാക്കിയിട്ടുമുണ്ട്. മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ടഅറകളിലേക്ക് ലേസര്‍രശ്മിപോലെ കടന്നുകയറാനുള്ള ആ കഥകളുടെ ശേഷി തന്നെയാകാം അതിനു കാരണം ....
    1860 ൽ ജനിച്ച ചെക്കോവിന്റെ  ബാല്യം നിറമുള്ളതായിരുന്നില്ല. കഥകളിലെ കാപട്യവേഷങ്ങൾക്കു ജീവൻ നൽകിയത് അദ്ദേഹത്തിന്റെ പിതാവിന്റെ തന്നെ ഓർമകളായിരുന്നു. വായനക്കാരെ പിടിച്ചുനിർത്തുന്ന കഥാകഥന രീതി മാതാവിൽ നിന്ന് കടം കൊണ്ടതാണ്. ‍പഠനകാലത്തുതന്നെ പിതാവിനെ നഷ്ടമായ അദ്ദേഹത്തിനു  ചെറിയ ജോലികളിലൂടെ വിദ്യാഭ്യാസത്തിനും കുടുംബത്തിനും വേണ്ടിപണം കണ്ടെത്തേണ്ടി വന്നു. തനിക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് തയ്യാറാക്കിയ രസാവഹമായ കുറിപ്പുകളിലൂടെയാണ് അദ്ദേഹം സാഹിത്യ ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്.

ആധുനിക ചെറുകഥാ പ്രസ്ഥാനത്തിനു പുതിയ ദിശാബോധം നൽകിയ എഴുത്തുകാരനാണ് ചെക്കോവ്. The Bet, Vanka, Gooseberries, Easter Eve, The Black Monk തുടങ്ങിയ അതുല്യങ്ങളായ ഇരുനൂറിലേറ ചെറുകഥകൾ എഴുതിയിട്ടുണ്ട്. The Seagull, Uncle Vanya, Three sisters, The Cherry Orchard തുടങ്ങി പതിനാറോളം നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
Share it:

July

Post A Comment:

0 comments: