കെ.അരവിന്ദാക്ഷൻ ജന്മദിനം

Share it:

മലയാളത്തിലെ സമകാലിക എഴുത്തുകാരിൽ ഒരാളാണ്‌ കെ. അരവിന്ദാക്ഷൻ (ജനനം:ജൂൺ 10,1953). നോവൽ, കഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലുള്ള നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഗാന്ധിയുടെ ജീവിതദർശനം എന്ന കൃതിക്ക് 1995-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2015 ൽ മികച്ച ഉപന്യാസത്തിനുള്ള കേരളം സാഹിത്യ അക്കാദമി എൻഡോവ്മെന്റും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.


വ്യക്തിപരമായ ഒരു സ്തുതിവാക്കും ഒരു കാലത്തും ഇഷ്ടപ്പെടാതിരുന്ന ഒരു എഴുത്തുകാരനായിരുന്നു കെ. അരവിന്ദാക്ഷൻ . അശരണ സമൂഹത്തിന്റെ ജീവിത കഥകൾ പകർത്തിയ കലാകാരൻ. എഴുത്തിൽ വിട്ടുവീഴ്ചയില്ലാത്ത നീതി ബോധവും സൂക്ഷ്മ രാഷ്ട്രീയ ചിന്തയും ഉത്തരവാദിത്വമുള്ള സ്വാതന്ത്ര്യബോധവും ഉള്ളിലേറ്റിയ എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം.നിലാവിന്റെ വിരലുകൾ ,ജീവപര്യന്തം,സാക്ഷിമൊഴി ,മറുപാതി ,ഭോപ്പാൽ എന്നിവയാണ് പ്രധാന കൃതികൾ
Share it:

Birthday

June

Post A Comment:

0 comments: