ഒ.എൻ.വി കുറുപ്പ് ജന്മദിനം

Share it:

മലയാളത്തിലെ പ്രശസ്തകവിയായിരുന്നു ഒ. എൻ. വി. കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016).  ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982മുതൽ 1987വരെ കേന്ദ്രസാഹിത്യഅക്കാദമി അംഗമായിരുന്നു. കേരളകലാമണ്ഡലത്തിന്റെ ചെയർമാൻസ്ഥാനവും ഒ.എൻ.വി. വഹിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ച്, 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിനു 2010-ൽ ലഭിച്ചു.പത്മശ്രീ (1998), പത്മവിഭൂഷൺ (2011)തുടങ്ങിയ ബഹുമതികൾനൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻസീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്, 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽനിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയംചൊല്ലിയവതരിപ്പിച്ച കവിതകൾ, ആസ്വാദകർ ഇരുകൈയുംനീട്ടി സ്വീകരിച്ചു.

Share it:

Birthday

May

Post A Comment:

0 comments: