ലോക മയക്കുമരുന്ന് വിരുദ്ധ ദിനം - June 26

Share it:
ജൂൺ 26- ലോക മയക്കുമരുന്ന് വിരുദ്ധ ദിനം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. 1987 ജൂൺ 26 മുതൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു വരുന്നു. ലോകത്തെ ആദ്യ ലഹരിമരുന്നു വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം ഒപ്പിയം(കറുപ്പ്) യുദ്ധത്തിന്റെ ഓർമയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.

ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പിറകെ പോകുന്നത്.  


അറിയാനുള്ള ആകാംക്ഷയിൽ ലഹരി ഉപയോഗിച്ചുതുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയും ഈ അവസ്ഥയിലേക്ക് പലരെയും എത്തിക്കുന്നതിൽ പ്രധാന കാരണമാകുന്നുണ്ട്. ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാതികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ് ....
ഈ ദിനത്തിൽ നമുക്ക് പ്രതിജ്‌ഞയെടുക്കാം.'' ലഹരിയ്ക്കെതിരായ പോരാട്ടത്തിൽ സജീവ പങ്കാളികളാകുമെന്ന് ..

ലേഖനം :- ലഹരി വിരുദ്ധ ദിനം 

ഇന്ന് ജൂൺ 26.ലോക ലഹരി വിരുദ്ധ ദിനം.പല രൂപങ്ങളിലും ഭാവങ്ങളിലും സമൂഹമാകെ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം.ഇന്നത്തെ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻവി പത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.
    
ലഹരി മരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നത് കുട്ടികളാണ്.പലരും കൗതുകത്തിനായി ആരംഭിക്കുന്ന ഈ ദുശ്ശീലം പിന്നീട് കാട്ടുതീ പോലെ പടർന്ന് സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്നു.മദ്യം, പുകയില, കറുപ്പ്, കഞ്ചാവ്, ബ്രൗൺ ഷുഗർ,ഗുഡ്ക,പാൻമസാല എന്നിവയെല്ലാം ലഹരി വസ്തുക്കൾ തന്നെ.ഇവയുടെ ഉപയോഗം സ്വഭാവ വൈകല്യം ഉണ്ടാക്കുന്നു.കിഡ്നി,കരൾ, ഹൃദയം ... എന്നിങ്ങനെയുള്ള ആന്തരികാവയവങ്ങളുടെ നാശത്തിനും ഇരയാക്കുന്നു. 

ലഹരികളുടെ ഉപയോഗം കവർച്ച, കൊലപാതകം, സ്ത്രീ പീഡനം...എന്നീ ഗുരുതരമായ കുറ്റകൃത്യങ്ങളിലേയ്ക്ക് യുവതലമുറയെ വഴി തെറ്റിക്കുന്നു.അമിതമായ ലഹരി ഉപയോഗം മൂലം ചില ആളുകൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു.

ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്.
ആരോഗ്യ, മാനുഷിക പ്രതിസന്ധികളിൽ മയക്കുമരുന്നുയർത്തുന്ന വെല്ലുവിളികൾ തുറന്നു കാട്ടുകഎന്നതാണ് ഇത്തവണ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെക്കുന്ന പ്രമേയം.ലഹരി മരുന്നുകളുടെ ഉപയോഗം വ്യക്തി ജീവിതത്തേയും കുടുംബം ജീവിതത്തേയും, അതിലുപരി സമൂഹത്തെ തന്നെയും പ്രതികൂലമായി ബാധിക്കുന്നു.ജനങ്ങൾക്ക് അവബോധം നൽകുന്നതോടൊപ്പം ഓരോരുത്തരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനവും എടുക്കണം.കൊറോണ വ്യാപനം തുടരുന്ന ഈ സാഹചര്യത്തിൽ  ഈ വർഷത്തെ പ്രമേയം  ഏറെ കാലിക പ്രസക്തമാണ്.കൂട്ടായ പ്രയത്നത്തിലൂടെ ലഹരിയെ വർജിക്കുന്ന ഒരു നവലോകം കെട്ടിപ്പടുക്കാനാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ആശാദേവി ടീച്ചർ
Share it:

Post A Comment:

0 comments: