നോബൽ സമ്മാനം ലഭിച്ച അമേരിക്കയിലെ ആദ്യ എഴുത്തുകാരിയാണ് പേൾ എസ് ബക്ക്.1892 ജൂൺ ഇരുപത്തിയാറിന് യുഎസ്സിലെ വിർജിനിയയിലാണ് പേൾ എസ് ബക്ക് ജനിച്ചത്. മിഷനറി പ്രവർത്തകരായ മാതാപിതാക്കൾക്കൊപ്പം തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും അവർ ചെലവഴിച്ചത് ചൈനയിലായിരുന്നു. അതുകൊണ്ടുതന്നെ ചൈനയിൽ സായ് തെൻസുങ് എന്ന പേരിലാണ് ബക്ക് അറിയപ്പെടുന്നത്. അതവർ സ്വീകരിച്ച ചൈനീസ് പേരാണ്. ദ ഗുഡ് എർത്ത് എന്ന വിഖ്യാത നോവലിലൂടെ വായനയുടെ ആസ്വാദനതലം തന്നെ മാറ്റി മറിച്ച ബക്ക് 1932-ൽ പുലിറ്റ്സർ പ്രൈസ് കരസ്ഥമാക്കി. തന്റെ ജീവിതത്തെയും കൂടി കോർത്തിണക്കിയ പെസന്റെ ലൈഫ് ഇൻ ചൈന എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീകളുടെയും ജീവിതത്തിലും സമൂഹത്തിലും പിന്നാക്കം നിൽക്കുന്നവരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച ബക്ക് ഒരു മികച്ച സംഘാടക കൂടിയായിരുന്നു. ചൈനയെക്കുറിച്ചും പൗരസ്ത്യ സംസ്കാരങ്ങളെക്കുറിച്ചും ബക്ക് ധാരാളമെഴുതി. ''ജന്മംകൊണ്ടും പാരമ്പര്യം കൊണ്ടും അമേരിക്കക്കാരിയായ എനിക്ക് പക്ഷേ സാഹിത്യം കൊണ്ട് ചൈനയുടെ പക്ഷത്തോട്ടാണ് ചായ് വ് കാരണം ഞാൻ വളർന്നത് ചൈനീസ് പാരമ്പര്യവും ക്ളാസിക് കൃതികളും വായിച്ചുകൊണ്ടാണ് " നൊബേൽ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ബക്ക് നടത്തിയ പ്രസംഗത്തിലെ പ്രസക്തമായ വാക്കുകളാണിവ. 1973-ൽ എൺപതാം വയസ്സിൽ അവർ അന്തരിച്ചു.
Navigation

Post A Comment:
0 comments: