ലാറി കോളിൻസ്

Share it:

 

ഒരു അമേരിക്കൻ എഴുത്തുകാരനാണ് ലാറി കോളിൻസ് ( Larry Collins) (സെപ്റ്റംബർ 14, 1929 – ജൂൺ 20, 2005). ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ച് ഡൊമിനിക് ലാപിയറുമായി ചേർന്ന് എഴുതിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഗ്രന്ഥം ലോകശ്രദ്ധയാകർഷിച്ചതാണ്.1929 സെപ്റ്റംബർ 14 ന് അമേരിക്കയിലെ കണക്റ്റിക്കട്ട് എന്ന സ്ഥലത്തു ജനിച്ചു. യെയ്ൽ (Yale) സർവ്വകലാശാലയിൽ നിന്ന് 1951 ൽ ബിരുദമെടുത്തു. ആദ്യം പ്രോക്റ്റർ ആൻഡ് ഗാംബ്ൾ കമ്പനിയുടെ പരസ്യവിഭാഗത്തിൽ കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് സൈന്യത്തിൽ ചേർന്നു. 1953-55 കാലയളവിൽ സഖ്യശക്തികളുടെ പാരീസിലുള്ള കാര്യാലയത്തിൽ ജോലി ചെയ്യുമ്പോഴാണ് ഡൊമിനിക് ലാപിയറെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ഇരുവരും ചേർന്ന് 43 വർഷത്തിനിടെ അനേകം ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി.

Share it:

June

Post A Comment:

0 comments: