പിതൃദിന ചരിത്രം
1909 ല്‍ ഒരു മാതൃദിനസങ്കീര്‍ത്തനം ശ്രവിക്കുമ്പോഴാണ് പിതൃദിനത്തെക്കുറിച്ചുള്ള ആശയം വാഷിങ്ടണിലെ സോണാര ഡോഡിന്‍റെ ഉള്ളില്‍ മിന്നിയത്. തന്‍റെ അച്ഛനെ ആദരിയ്ക്കാന്‍ ഒരു പ്രത്യേകദിനത്തിന്‍റെ ആവശ്യമുണ്ടെന്ന് അവള്‍ കരുതി.
ആറാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടയില്‍ മരണമടഞ്ഞ പ്രിയഭാര്യയുടെ ഓര്‍മ്മകളുമായി കഴിഞ്ഞിരുന്ന അച്ഛന്‍ വില്യം സ്മാര്‍ട്ടിനോട് അവള്‍ക്കത്രയ്ക്കിഷ്ടമായിരുന്നു.
ആറു കുട്ടികളുമായി ഭാര്യയില്ലാതെ ഒറ്റയ്ക്ക് വാഷിങ്ടണിലൊരിടത്ത് ഒരു കൃഷിയിടത്തില്‍ കഴിഞ്ഞ സ്മാര്‍ട്ട് കാര്യങ്ങളൊക്കെ "സ്മാര്‍ട്ടായി"ത്തന്നെ നോക്കിയിരുന്നു.
സിംഗിള്‍ പേരന്‍റ് എന്ന ആശയം സാര്‍വ്വത്രികമാകുന്നതിനു മുമ്പ് ആറു കുട്ടികളെ ഒറ്റയ്ക്കു വളര്‍ത്തി വലുതാക്കുന്നതിന്‍റെ പൂര്‍ണചുമതല സ്മാര്‍ട്ട് ഏറ്റെടുത്തു. തങ്ങളെ അച്ഛന്‍ വളര്‍ത്തിക്കൊണ്ടു വന്നതിന്‍റെ പരിശ്രമങ്ങള്‍ സോണാര തിരിച്ചറിഞ്ഞത് ഏറെ വളര്‍ന്നപ്പോഴാണ്. ധീരനും, സ്നേഹസമ്പന്നനും, നിസ്വാര്‍ത്ഥനുമായിരുന്ന അച്ഛനെ അവള്‍ ആരാധിച്ചു.
ആ സ്മരണ നിലനിര്‍ത്തുന്നതിനാണ് 1910ല്‍ അച്ഛന്‍ ജന്മദിനമായ ജൂണ്‍ 19 പിതൃദിനമായി ആചരിക്കാന്‍ സോണാര തീരുമാനിച്ചത്.
1924 ല്‍ പ്രസിഡന്‍റ് കാല്‍വിന്‍ കുളിഡജ്് ഇതിന് സാധുത നല്‍കി. 1966ല്‍ പ്രസിഡന്‍റ് ലിന്‍ഡന്‍ ജോണ്‍സണ്‍ ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച പിതൃദിനമായി ആചരിയ്ക്കാന്‍ ഔദ്യോഗികസമ്മതം നല്‍കി.അങ്ങനെ ഇത് ലോകത്തിലെ ഒരു പ്രധാന ആചരണമായി മാറി.
Post A Comment:
0 comments: