ജെ.കെ.റൗളിങിന്റെ ജന്മദിനം

Share it:

ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവാണ് ജെ.കെ. റൗളിങ് അഥവാ ജോവാൻ റൌളിംഗ് . 1990- ൽ മാഞ്ജസ്റ്ററിൽ നിന്നും ലണ്ടൻ വരെ നടത്തിയ തീവണ്ടി യാത്രയ്ക്കിടയിലാണ് കഥ എഴുതാനുള്ള പ്രചോദനം റോളിങ്ങിനു ലഭിച്ചത്, . ഹാരി പോട്ടർ പുസ്തകങ്ങൾ ഇന്ന് ലോകപ്രശസ്തമാണ്. 40 കോടി ഹാരി പോട്ടർ പുസ്തകങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്.. ഈ പുസ്തകങ്ങൾ സിനിമകളായും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ആദ്യ രണ്ടു ചലച്ചിത്രങ്ങളിൽ കലാസംവിധാനം നിർവഹിച്ചത് റൌളിംഗ് തന്നെ ആയിരുന്നു.
     ദാരിദ്ര്യത്തിൽ നിന്നും കോടിപതിയായി മാറിയ അപൂർവ്വം ചില വ്യക്തിത്വങ്ങളിൽ ഒരാളാണ് റൌളിംഗ് .2012 സെപ്റ്റംബർ 27-നു് ജെ.കെ. റൗളിംഗ് എഴുതിയ മുതിർന്നവർക്കു വേണ്ടിയുള്ള ആദ്യ നോവൽ ദ കാഷ്വൽ വേക്കൻസി ലിറ്റിൽ ബ്രൗൺ ആന്റ് ദ കമ്പനി പ്രസിദ്ധീകരിച്ചു.
     കുട്ടിയായിരിക്കെത്തന്നെ മാന്ത്രിക കഥകളെഴുതുകയും അവ അനുജത്തിക്ക് വായിച്ചു കേൾപ്പിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു ജോ. അവർ ആദ്യമായി എഴുതിയ കഥ 'റാബിറ്റ്' ആയിരുന്നു. ഈ കഥ ഒരു മുയലും അതിന്റെ കുടുംബും സ്ട്രോബറികൾ കഴിക്കുന്നതിനെ പറ്റിയുള്ളതായിരുന്നു. മീസിൽസ് രോഗം ബാധിച്ച മുയലിനെ ശ്രീമതി.തേനീച്ച എന്ന തടിയൻ ഈച്ച കാണാൻ വരുന്നതായിരുന്നു കഥാതന്തു. ഈ കഥ എഴുതുമ്പോൾ ജോവിനു അഞ്ചോ ആറോ വയസ്സായിരുന്നു പ്രായം. കുട്ടിക്കാലം മുതലുള്ള പരന്ന വായനയും കഥകൾ മെനെയാനുള്ള കഴിവുമാണ് പിൽക്കാലത്ത് അവരെ മികച്ച എഴുത്തുകാരിയാക്കി മാറ്റിയത്.

Share it:

Post A Comment:

0 comments: