ലോക പ്രകൃതി സംരക്ഷണ ദിനം

Share it:

ആരോഗ്യകരവുമായ ഒരു മനുഷ്യ സമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരമായ അന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ എല്ലാ വര്‍ഷവും ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നു. വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുക എന്നതാണ് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.


സന്തോഷത്തിന്റെ ആദ്യ വ്യവസ്ഥകളിലൊന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകര്‍ക്കപ്പെടരുത് എന്നതാണെന്ന്‌ പ്രശസ്ത റഷ്യന്‍ എഴുത്തുകാരന്‍ ലിയോ ടോള്‍സ്റ്റോയി പറഞ്ഞിട്ടുണ്ട്‌. വര്‍ത്തമാന, ഭാവിതലമുറയുടെ ക്ഷേമംഉറപ്പു വരുത്തുവാന്‍ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ മാതൃ ഭൂമിയെ സംരക്ഷിക്കുന്നതിനു ആദ്യം ചെയ്യേണ്ടത് പ്രകൃതി വിഭവങ്ങളെ പരിപാലിക്കുക എന്നതാണ്. . ജലം, വായു, മണ്ണ്, ഊര്‍ജ്ജം, സസ്യങ്ങള്‍, ധാതുക്കള്‍, ജന്തുജാലങ്ങള്‍ മുതലായവെ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയും.
ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ചരിത്രവും ഉത്ഭവവും അന്യമാണെങ്കിലും ഇത് ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം നാം എങ്ങിനെ പ്രകൃതിയെ ചൂഷണം ചെയ്യുന്നുവെന്നതിനെക്കുറിച്ചുള്ള ആത്മപരിശോധന നടത്തി പ്രകൃതിയെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്നതാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മൂലം ആഗോളതാപനം, വിവിധ രോഗങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, വര്‍ദ്ധിച്ച താപനില തുടങ്ങിയവയാണ് മനുഷ്യര്‍ നേരിടുന്നത്. പരിസ്ഥിതി സംരക്ഷിക്കേണ്ട്ത് നമ്മുടെ ഭാവി തലമുറകള്‍ക്കു കൂടി വേണ്ടിയാണെന്നു നാം മറക്കരുത്.
വര്‍ത്തമാന, ഭാവിതലമുറയുടെ ക്ഷേമം ഉറപ്പുവരുത്താന്‍, ഉത്തരവാദിത്തമുള്ള മനുഷ്യരായ നാമെല്ലാവരും നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്നതിലും പങ്കാളികളാകണം.
Share it:

Post A Comment:

0 comments: