ഏണസ്റ്റ് ഹെമിങ്‌വേയുടെ ജന്മദിനം

Share it:

നോബൽ സമ്മാനജേതാവായ ഒരു അമേരിക്കൻ കഥാകൃത്താണ് ഏണസ്റ്റ് ഹെമിങ്‌വേ (ജൂലൈ 21, 1899 - ജൂലൈ 2, 1961). ഹെമിംഗ്‌വേ, ജോൺ സ്റ്റെയിൻബെക്ക്, വില്യം ഫോക്നർ എന്നിവർ അമേരിക്കയിലെ നോവലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. ലോക മഹായുദ്ധങ്ങളും സ്പാ‍നിഷ് ആഭ്യന്തരസമരവുമാണ് അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയത്. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. പുലിസ്റ്റർ സമ്മാനവും, നോബൽ സമ്മാനവും(1954) അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓൾഡ് മാൻ ആന്റ് ദ് സീ (The Oldman and the Sea). ഈ കൃതിയാണ് അദ്ദേഹത്തെ പുലിസ്റ്റർ സമ്മാനത്തിന് 1953-ൽ അർഹനാക്കിയത്. ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർ‌വെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട്‌ ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു
Share it:

July

Post A Comment:

0 comments: