ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ 34 - ആം റജിമെന്റിൽ ശിപായി ആയി ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു മംഗൽ പാണ്ഡേ (19 ജൂലൈ 1827 – 8 ഏപ്രിൽ 1857) . ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി പലരും ഇദ്ദേഹത്തെയാണ് കണക്കാക്കുന്നത്.
ഒരു സാധാരണ ശിപായി ആയിരുന്ന മംഗൽ പാണ്ഡേ, പിൽകാലത്ത് ശിപായി ലഹള എന്നറിയപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് രാജ്യം മുഴുവൻ അറിയുന്ന ഒരു വ്യക്തിയായത്. 1857-ൽ നടന്ന് ഈ ലഹള ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരമായി കണക്കാക്കപ്പെടുന്നു.മംഗൽ പാണ്ഡയോടുള്ള ആദര സൂചകമായി ഭരതസർക്കാർ തപാൽ സ്റ്റാമ്പ് 1984-ൽ പുറത്തിറക്കി.

Post A Comment:
0 comments: