ലോക പാമ്പ് ദിനം

Share it:

ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വർഷവും ജൂലൈ 16 നാണ് ഈ ദിനം ആചരിക്കുന്നത്. പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക, പാമ്പുകൾകൂടി ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം. നിർഭാഗ്യവശാൽ ലോക സൃഷ്ടികളിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് പാമ്പുകൾ. നീളമേറിയ പാമ്പുകൾക്കാണ് ഏറ്റവും കൂടുതൽ വിഷമുള്ളതെന്നാണ് ചിലരുടെ ധാരണ, എന്നാൽ ഇത് തെറ്റാണ്.


ലോകത്തിലെ മൊത്തം പാമ്പുകളുടെ 7% മാത്രമേ വിഷമുള്ളവയുള്ളൂ. ബാക്കിയുള്ള 93% പാമ്പുകളും വിഷമില്ലാത്തവയാണ്. 3,500 ലധികം ഇനം പാമ്പുകളാണ് നമ്മുടെ ഭൂമിയിലുള്ളത്. അതിൽ 600 ഓളം ഇനങ്ങൾ വിഷമുള്ളവയാണ്.കേരളത്തിൽ നാലിനം പാമ്പുകൾക്കാണ് മനുഷ്യജീവൻ അപഹരിക്കാൻ കഴിയുന്നത്. രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ (വെള്ളിക്കെട്ടൻ), അണലി. ഒരു രാജാവിനെപ്പോലെ, തലയുയർത്തി പകൽസമയത്ത് ഇരതേടുകയാണ് രാജവെമ്പാലയുടെ രീതി. മറ്റു മൂന്നു പാമ്പുകളും രാത്രി ഇര തേടുന്നു. ഓരോ പാമ്പും കുത്തിവയ്ക്കുന്ന വിഷത്തിന്റെ അളവിലും അതു ബാധിക്കുന്ന ശരീരാവയവങ്ങളിലും വ്യവസ്ഥകളിലും വ്യത്യാസമുണ്ട്. രാജവെമ്പാല മനസ്സറിഞ്ഞു കടിച്ചാൽ 20 – 25 മില്ലി വിഷം മിന്നൽ പോലെ രക്തം വഴി പടർന്ന് നാഡീവ്യവസ്ഥയെ ബാധിക്കും. ഒരു ആനയെയോ 20 ആളുകളെയോ കൊല്ലാൻ അതു മതി.1972-ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് 25,000 രൂപ പിഴയോ 3 വർഷം തടവോ ലഭിക്കുന്ന കുറ്റമാണ്.
Share it:

July

Post A Comment:

0 comments: