ഇന്ന് മെയ് 28, ലോക വിശപ്പ് ദിനം.
തെരുവുകളില്‍ പട്ടിണിക്കോലങ്ങള്‍...ദരിദ്രര്‍...
വിശപ്പിന്റെ വിളി എന്താണെന്ന് അറിയാത്ത മനുഷ്യര്‍... ഒരിക്കലെങ്കിലും തിരിച്ചറിയണം ആഹാരത്തിന്റെ വില എന്താണെന്ന്. ലോകത്ത് മാരക അസുഖങ്ങള്‍ മൂലം മരിക്കുന്നവരേക്കാള്‍ ഏറെയും പട്ടിണി മൂലം മരിക്കുന്നവരാണ്.
പട്ടിണി മൂലം മരിക്കുന്നവരുടെ എണ്ണം ദിനപ്രതി കൂടി വരികയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുദ്ധവും, പ്രകൃതി ദുരന്തങ്ങളും, ആഭ്യന്തര കലഹങ്ങളും മനുഷ്യരെ അഭയാര്‍ത്ഥികളാക്കുന്നു. ഈ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പോലും ആവശ്യത്തിന് ആഹാരം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നവര്‍. ആഫ്രിക്ക, സൗത്ത് ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവടങ്ങളില്‍ പട്ടിണി മൂലം മരിക്കുന്നവരുടെ എണ്ണം ഞെട്ടിക്കുന്നവയാണ്. പട്ടിണി മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം 2 മില്ല്യണോളം വരുമെന്നതും ഞെട്ടിപ്പിക്കുന്നു.
പട്ടിണി ഇല്ലാതാക്കാന്‍ ഓരോ രാജ്യങ്ങളും ശ്രമിക്കണം. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി രാജ്യങ്ങള്‍ വിശപ്പുദിനത്തില്‍ കൈകോര്‍ക്കുന്നു. ആഢംബര വിവാഹങ്ങളിലും, പാര്‍ട്ടികളിലും, എന്തിന് നമ്മുടെ വീട്ടില്‍ പോലും ആഹാരം പാഴാക്കുമ്പോള്‍ ഒരു നിമിഷം ഓര്‍ക്കാം വിശക്കുന്ന മിഴികളുമായി നില്‍ക്കുന്ന ഈ പട്ടിണിക്കോലങ്ങളെ. ഒരു നേരം ഒരു പിടി അന്നം കൊണ്ട് ഒരാളുടെ വിശപ്പ് മാറ്റാന്‍ കഴിഞ്ഞാല്‍ അതാണ് വലിയ നന്മ ... ഓർക്കണേ ....

Post A Comment:
0 comments: