കർണ്ണാടക സംഗീത ത്രിമൂർത്തികളായ ശ്യാമശാസ്ത്രികള്‍ , താഗരാജസ്വാമി, മുത്തു സ്വാമി ദീക്ഷിതർ എന്നിവർ കർണ്ണാടക സംഗീതത്തെ പരിപോഷിപ്പിച്ചവരിൽ പ്രമുഖരാണ്. കർണ്ണാടക സംഗീതത്തിന്റെ സുവർണ്ണകാലഘട്ടത്തിൽ ജീവിച്ചിരുന്ന സംഗീതത്രിമൂർത്തികളിൽ പ്രായംകൊണ്ട് ഇളയതായിരുന്നു മുത്തുസ്വാമി ദീക്ഷിതർ. അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്.
അനേകവർഷങ്ങളായി സംഗീതപാരമ്പര്യം ഉയർത്തിപ്പിടിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിരുന്ന കുടുംബമാണ് ദീക്ഷിതർ കുടുംബം . പണ്ഡിതാഗ്രേസരനും, വാഗ്മിയും സംഗീതജ്ഞനുമായിരുന്നു പിതാവ് രാമസ്വാമിദീക്ഷിതർ. കർണ്ണാടകസംഗീതശാഖയ്ക്ക് അമൂല്യകൃതികൾ സംഭാവന ചെയ്തിട്ടുള്ള രാമസ്വാമിദീക്ഷിതർ ആണ് ഹംസധ്വനി രാഗത്തിന്റെ ഉപജ്ഞാതാവ് എന്നും കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായി 1776 മാർച്ച് 24ന് മുത്തുസ്വാമി ദീക്ഷിതർ ജനിച്ചു.
പിതാവിൽ നിന്നും സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചതോടൊപ്പം വീണവായനയിലും, വേദാധ്യായനത്തിലും പ്രാവീണ്യം നേടി. കാവ്യം, അലങ്കാരം, മീമാംസ, ജ്യോതിഷം, വേദാന്തം, താന്ത്രികശാസ്ത്രം മന്ത്രം, തെലുങ്ക്, സംസ്കൃതം എന്നിവയിലെല്ലാം അദ്ദേഹം വ്യുത്പത്തി നേടി.
തിരുത്തണി കൃതികൾ രചിച്ചത് മുത്തുസ്വാമി ദീക്ഷിതരാണ്.1835 ല്‍ ഒരു ദീപാവലി ദിവസം ശിഷ്യരോട് മീനാക്ഷി മേ മുദം എന്ന കൃതി ആലപിക്കാന്‍ പറഞ്ഞശേഷം അവര്‍ അത് പാടിക്കൊണ്ടിരിക്കെ ജീവന്‍ വെടിഞ്ഞുവെന്നാണ് പറയപ്പെടുന്നത്.

Post A Comment:
0 comments: