ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ (1939 ഒക്ടോബർ 27 - 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങളാവിഷ്കരിച്ചുകൊണ്ട്, കവിതയ്ക്കു പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പനു കഴിഞ്ഞു.
1949 ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തു ജനിച്ചു. അറുമുഖനും മുത്തമ്മാളുമായിരുന്നു മാതാപിതാക്കൾ .
വിദ്യാഭ്യാസംകഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010 ൽ കവിതയ്ക്കുള്ള ആശാൻ പുരസ്കാരത്തിനർഹനായി. 2010 ഒക്ടോബർ 23-ന്, ചെന്നൈയിൽവച്ചു പുരസ്കാരമേറ്റുവാങ്ങാനിരിക്കേ, ഒക്ടോബർ 21-നു വൈകീട്ട്, ആറുമണിയോടെ തിരുവനന്തപുരത്തുവച്ച്, അയ്യപ്പൻ അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ്, വഴിയിൽ അബോധാവസ്ഥയിൽക്കണ്ടെത്തി, ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞതു മരണശേഷമാണ്. ഹൃദയാഘാതമാണു മരണകാരണമെന്നു സംശയിക്കപ്പെടുന്നു. പൂർണ്ണഔദ്യോഗികബഹുമതികളോടെ ഒക്ടോബർ 26-നു തൈക്കാടു ശാന്തികവാടത്തിൽ അയ്യപ്പൻ്റെ മൃതദേഹം സംസ്കരിച്ചു.
ജീവിതത്തിൻെറ ഒരു ഘട്ടത്തിൽ, അദ്ദേഹം നാലു വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകളെഴുതിയിരുന്നു.കറുപ്പ് ,മാളമില്ലാത്തപാമ്പ്,ബുദ്ധനും ആട്ടിൻകുട്ടിയും ,
ബലിക്കുറിപ്പുകൾ ,വെയിൽ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും .... എന്നിവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാഡമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Post A Comment:
0 comments: