മാടമ്പ് കുഞ്ഞുകുട്ടൻ

Share it:
പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി (23 ജൂൺ 1941 - 11 മേയ് 2021 ). 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.1983-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഇദ്ദേഹത്തിന് മഹാപ്രസ്ഥാനം എന്ന നോവലിനു ലഭിച്ചു.  പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി.  2021 മെയ് 11 -ന് തൃശൂരിൽ വച്ച് കോവിഡ് ബാധിച്ച് മരണമടഞ്ഞു.തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡണ്ടായിരുന്നു. പ്രധാന കൃതികൾ .....അശ്വത്ഥാമാവ്,മഹാപ്രസ്ഥാനം,അവിഘ്നമസ്തു,ഭ്രഷ്ട് ,എന്തരോ മഹാനുഭാവുലു,നിഷാദം,പാതാളം എന്നിവയായിരുന്നു.

Share it:

Post A Comment:

0 comments: